മമ്മൂട്ടിയുടെ സൗന്ദര്യത്തിനെ പുകഴ്ത്തി റാം | filmibeat Malayalam

2019-01-28 694

ram talking about mammootty look in peranpu
സിനിമാലോകം ഒന്നടങ്കം അമുദവനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. താരങ്ങളും സംവിധായകരുമൊക്കെയായി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അമുദവനായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നുവെന്നും നാളുകള്‍ക്ക് ശേഷം അദ്ദേഹത്തെ തിരികെ നല്‍കിയ റാമിന് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണിത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് എത്തിയിട്ടുള്ളത്. അഞ്ജലി അമീര്‍, അഞ്ജലി, സാധന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.